ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആപ്പ് നേതാവ് നവീന്‍ ദാസിന്റെ മൃതദേഹമാണ് ഗാസിയാബാദിലെ ലോനി-ബൊപ്പാറ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. നവീനെ സ്വവര്‍ഗരതിക്കാരനായ സുഹൃത്തിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
ഹല്‍വയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയശേഷം കാറിനുള്ളില്‍ നവീനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. നവീനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തയ്യബ് ഖുറേഷി, ഇയാളുടെ സഹോദരന് തലീബ് ഖുറേഷി സുഹൃത്ത് സമര് ഖാന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവീനും തയ്യബ് ഖുറേഷിയും തമ്മില്‍ സ്വവര്ഗാനുരഗ ബന്ധത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള വീഡിയോ തയ്യബിനെ കാട്ടി തന്നോടൊപ്പം ഫ്ലാറ്റില്‍ നില്ക്കാന് നവീന്‍ ആവശ്യപ്പെട്ടിരുന്നു.
ഒടുവില്‍ നവീനെ ഒഴിവാക്കുന്നതിനായി തയ്യബ് സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.ഇതിനിടയില്‍ നവീന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 7.85 ലക്ഷം രൂപ പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു. പ്രതികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments