ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ ഭീകരരെ വധിച്ചു. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന് ബഷീര്‍ വാനി ഉള്‍പ്പടെ രണ്ടു പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ഈ വര്‍ഷമാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്ന് സൈന്യം വെളിപ്പെടുത്തി. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്. വാനി ഉള്‍പ്പടെ രണ്ട് പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും സുരക്ഷാ സേനാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വാനിയും മറ്റ് രണ്ട് തീവ്രവാദികളും ഹന്ദ്വാരയിലെ ഒരു ഒളിസങ്കേതത്തില്‍ ഉണ്ടെന്ന വിവരം സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയ്ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്തത്തതിനെ തുടര്‍ന്ന് തിരിച്ച് വെടിവയ്ക്കുകയായിരുന്നു. രാവിലെ 11 മണിവരെ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
Post Your Comments