KeralaLatest News

സിപിഐ യെ പരിഹസിച്ച് പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ്

കണ്ണൂര്‍: സിപിഐയുടെ പ്രസംഗം സെവന്‍സ് കളിക്കാനായി ഏഴ് പേര്‍ ചേര്‍ന്ന് ബൂട്ട് കെട്ടുന്നതായാണ് തനിക്ക് തോന്നിയതെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജിന്റെ മകന്‍ ജെയിന്‍ രാജ് . സിപിഐയുടെ കാല്‍നട ജാഥയെ രൂക്ഷമായി പരിഹസിച്ചാണ് ജെയിന്‍ രംഗത്തെത്തിയത്. കാല്‍നട ജാഥയിലെ ജനപങ്കാളിത്തത്തെയാണ് ജെയിന്‍ രാജ് പരിഹസിച്ചത്. കാല്‍നട ജാഥയ്ക്കിടെ നടത്തിയ പ്രസംഗത്തെയും ജെയിന്‍ രാജ് പരിഹസിച്ചു. കൂടാതെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

അതേസമയം എഐവൈഎഫ്, സിപിഐ പ്രവര്‍ത്തകര്‍ ജെയിനിനെതിരെ രംഗത്തെത്തി. ജെയിന്റെ പോസ്റ്റിന് താഴെ സിപിഎം സമ്മേളനങ്ങളുടെ ആളൊഴിഞ്ഞ വേദികള്‍ കമന്റിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button