ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ്. മാധ്യമ മേഖലകളില്‍ നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ മീ ടു ക്യാമ്പെയിനിലൂടെ വെളിപ്പെടുത്തിയവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളരണമെങ്കില്‍ നീതിയുക്തവും സുരക്ഷിതവുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ നിഷ്പക്ഷമായി അന്വേഷണം വേണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഇന്ത്യ ആവശ്യപ്പെട്ടു.
Post Your Comments