ടോക്കിയോ: അപൂര്‍വ്വയിനം വെള്ളക്കടുവ മൃഗശാലസൂക്ഷിപ്പുകാരനെ കടിച്ച് കൊന്നു. തെക്ക്- പടിഞ്ഞാറന്‍ ജപ്പാനിലെ കഗോഷിമ നഗരത്തിലെ ഹിരാകവാ ജന്തുശാസ്ത്ര പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. നാല്‍പ്പതുകാരനായ അകിരാ ഫുറുഷോ എന്നയാളെയാണ് കടുവ ആക്രമിച്ചു കൊന്നത്.
ജീവനക്കാരന്റെ കഴുത്തിലേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയാണ് ഇയാള്‍ മരിച്ചത്. പാര്‍ക്കില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട നാല് വെള്ളക്കടുവകളാണ് ഉള്ളത്. കടുവയെ മയക്കുവെടി വച്ചതിന് ശേഷമാണ് ഇയാളെ കൂട്ടില്‍നിന്ന് പുറത്തെടുത്തത്. പോലീസും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്തെത്തിയിരുന്നു.
ജപ്പാനില്‍ ഇത് രണ്ടാം തവണയാണ് മൃഗശാലസൂക്ഷിപ്പുകാരന്‍ കടുവയുടെ ആക്രമണത്തിന് ഇരയാകുന്നത്.
Post Your Comments