കൊച്ചി: നുമ്മ ഊണിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന് പകല്‍ 10.30ന് കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിക്കും. എറണാകുളം ജില്ലയില്‍ ഒരാള്‍ പോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് നുമ്മ ഊണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നല്‍കിയിരുന്നത്.
പദ്ധതി വിജയമായതോടെ രണ്ടാംഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 300 ആക്കി. മൂന്നാംഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 500 ആക്കുകയും ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയുമായിരുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളിലാണ് ഉദ്ഘാടനം നടക്കുക.
Post Your Comments