Latest NewsKeralaIndia

ഓര്‍ക്കുക, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയ പരിധി ഇത്രമാത്രം

2019 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിട്ടുപോയവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ പതിനഞ്ചു വരെ പേരു ചേര്‍ക്കാം. അന്തിമ വോട്ടര്‍ പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 2019 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

വോട്ടര്‍ പട്ടികയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇലക്ഷന്‍ വിഭാഗം രൂപകല്‍പ്പന ചെയ്ത സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍സ്വീപ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവരെ ബോധവല്‍കരിക്കും. പ്രളയം ബാധിച്ച പ്രദേശങ്ങളും കോളേജുകളും കേന്ദ്രികരിച്ച്‌ പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. ഇതിനായി ബി.എല്‍.ഒ.മാരെ പ്രത്യേകം നിയോഗിക്കും.

എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 15,071 വോട്ടര്‍മാരുടെ കുറവുണ്ട്. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പൊഴിവാക്കാന്‍ ഡിഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പട്ടിക തയ്യാറാക്കിയതിനെ തുടര്‍ന്നാണിത്. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളവര്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇതുവഴി സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button