
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തമ്പ്രാക്കന്മാര്‍ തീരുമാനിച്ച് അടിയാന്മാര്‍ നടപ്പാക്കണം എന്ന ഏര്‍പ്പാട് ശരിയല്ലെന്നും മുഖ്യമന്ത്രിയുടേത് തുറന്ന തീരുമാനമാനണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വിമോചന സമരത്തിനുള്ള പുറപ്പാടാണോ ഇപ്പോഴത്തെതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിലവാരവുമില്ല നിലപാടുമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയുടെ തീരുമാനത്തെ തന്നെ കുറ്റപ്പെടുത്തുന്ന തീരുമാനമാണ് ഉണ്ടായതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.
Post Your Comments