Latest NewsKeralaIndia

രണ്ടിടങ്ങളിൽ ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍

കോണ്‍ഗ്രസും ബിജെപിയും അടക്കം വിവിധ രാഷ്ട്രീയ കക്ഷികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

തൃശൂര്‍: വാടാനപ്പള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. നാടുവില്‍ക്കരയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കോണ്‍ഗ്രസും ബിജെപിയും അടക്കം വിവിധ രാഷ്ട്രീയ കക്ഷികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതെ സമയം ഹരിപ്പാട് ശബരിമല നാമജപ ഘോഷയാത്ര നടത്തിയവർക്ക് നേരെ പോലീസ് അക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചു ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച്‌ കൊണ്ടുള്ള വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ആലപ്പുഴയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണിത്. ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button