NattuvarthaLatest News

ടൂറിസം വികസനത്തിനൊരുങ്ങി ശാസ്താംപാറ, ഒരുകോടിയുടെ അനുമതി

ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി മൂന്നു മണ്ഡപങ്ങള്‍, കവാടം, പടിക്കെട്ടുകള്‍, ഇരിപ്പിടങ്ങള്‍ കുടിവെള്ള വിതരണ സൗകര്യം, സംരക്ഷണ വേലി തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളള്‍ക്കാണ് പണം അനുമതിച്ചിരിക്കുന്നത്

തിരുവന്തപുരം: ശാസ്താംപാറയില്‍ ഒരുകോടിരൂപയുടെ വികസനപദ്ധതിക്ക് അനുമതിനല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി മൂന്നു മണ്ഡപങ്ങള്‍, കവാടം, പടിക്കെട്ടുകള്‍, ഇരിപ്പിടങ്ങള്‍ കുടിവെള്ള വിതരണ സൗകര്യം, സംരക്ഷണ വേലി തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളള്‍ക്കാണ് പണം അനുമതിച്ചിരിക്കുന്നത്. നിലവിലെ സ്നാക്സ് ബാറും ടോയ്ലറ്റുകളും നവീകരിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ലക്ഷ്യം.

shortlink

Post Your Comments


Back to top button