Latest NewsKerala

സർവ്വീസ് ബുക്കിൽ ഇടം നേടാനൊരുങ്ങി സാലറി ചലഞ്ച്

തിരുവനന്തപുരം: അങ്ങനെ സർവ്വീസ് ബുക്കിൽ ഇടം നേടാനൊരുങ്ങി സാലറി ചലഞ്ചും. സാലറി ചലഞ്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരുടെ സർവ്വീസ് ബുക്കിൽ ഇക്കാര്യം രേഖപ്പെടുത്താൻ തീരുമാനമായി.

ഈ വിഷയം സംബന്ധിച്ച് ഭരണപക്ഷ സർവ്വീസ് സംഘടനകൾ നൽകിയ കത്ത് തുടർ നടപടികൾക്കായി മന്ത്രി ടിഎം തോമസ് തോമസ് എെസക് ധന സെക്രട്ടറി മനോജ് ജോഷിക്ക് കൈമാറി.

ഒരു ജീവനക്കാരന്റെ സമ​ഗ്ര വിവരങ്ങൾ അടങ്ങിയ രേഖയാണ് സർവ്വീസ് ബുക്ക് എന്നത്, ഇത്തരത്തിൽ രേഖപ്പെടുത്തുന്നത് പ്രതികാര നടപടികൾക്ക് ഉപയോ​ഗിക്കപ്പെടും എന്ന വാദം നിലനിൽക്കെയാണ് പുതിയ തീരുമാനം എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button