KeralaLatest News

സാലറി ചലഞ്ച്: സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ

സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സര്‍ക്കാര്‍ കണക്കിലെടുക്കണം

കൊച്ചി: പ്രളയത്തിനു ശേഷമുളള നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിന്‍ നിന്ന്് നിര്‍ബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്നും, സര്‍ക്കാര്‍ നടപടികളില്‍ നിര്‍ബന്ധബുദ്ധി ഉണ്ടെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് 1000 തവണ മരിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാാം. ട്രൈബ്യൂണല്‍ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക പരാധീനത കൂടി സര്‍ക്കാര്‍ കണക്കിലെടുക്കണം. ശമ്പളം നല്‍കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോ എന്ന് മാത്രമാണ് കോടതി പരിശോധിക്കുന്നത്. വിസമ്മതപത്രം നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും, ഇത് നല്‍കിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്നും കോടതി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button