കോട്ടയം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോൺഗ്രസുകൾ ഇന്ന് കോട്ടയത്ത് സർവ്വമതപ്രാർത്ഥനയും ഉപവാസവും നടത്തും. കേരളകോൺഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വിവിധ രാഷ്ട്രീയ കക്ഷികൾ ഹൈന്ദവ സംഘടനകൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്. tകോട്ടയം നഗരത്തിൽ കേരള കോൺഗ്രസ് എമ്മിന്റ നേതൃത്വത്തിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനക്ക് കെ.എം. മാണി എംഎൽഎ നേതൃത്വം നൽകും.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും നഗരത്തിൽ പ്രകടനം നടത്തും. എരുമേലിയിൽ പി.സി. ജോർജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാർത്ഥനയും.
https://youtu.be/FE5o1QDNDf4
Post Your Comments