KeralaLatest News

ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാജപ്രചരണം നടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍

സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടിനെ സാധൂകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാജപ്രചരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. സ്ത്രീപ്രവേശന വിഷയത്തില്‍ പണ്ഡിതരുമായും ആചാര്യന്മാരുമായും മറ്റും ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതെങ്കില്‍ കോടതിയില്‍ അക്കാര്യം വാദിക്കാത്തതിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സമരത്തെ അടിച്ചമര്‍ത്തിയാല്‍ പ്രത്യാഘാതം അനുഭവിക്കും. പ്രളയദുരന്തത്തിന് ശേഷം ശബരിമല വിധിയുടെ രൂപത്തില്‍ സര്‍ക്കാര്‍ മറ്റൊരു ദുരന്തം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരായി നില കൊള്ളുമ്പോള്‍ അതിനെ തകര്‍ക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button