കോഴിക്കോട്: അംഗപരിമിതികളെ മനക്കരുത്ത്‌കൊണ്ട് പൊരുതിതോല്‍പ്പിച്ച് സമൂഹത്തിനൊരു മാതൃകയാവുയാണ് ചേവരമ്പലം സ്വദേശി പ്രജിത് ജയപാല്‍. സാന്‍ഫ്രാന്‍സിസകോയില്‍ നടക്കുന്ന എബിലിറ്റി എക്‌സ്‌പോയില്‍ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രജിത്താണ്. 2020ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുള്ള രാജ്യാന്തര എബിലിറ്റി എക്‌സ്‌പോയിലേക്ക് അതിഥികളെ ക്ഷണിക്കാനും ഉദ്ദേശിക്കുന്നതായി പ്രജിത് പറയുന്നു.
2011 ഏപ്രിലില്‍ വാഹനാപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ പ്രജിതിന്റെ ജീവിതം പിന്നീട് ചക്രക്കസേരയിലായി. എന്നാല്‍ പ്രജിത്തിന്റെ ശരീരത്തെ തളര്‍ത്താന്‍ മാത്രമെ വിധിക്കായുള്ളൂ, മനശക്തിയാല്‍ പ്രജിത് മുന്നോട്ടു നീങ്ങി. ഇക്കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോടുനിന്ന് കാറോടിച്ച് ഡല്‍ഹിയിലെത്തി. പ്രധാന മന്ത്രി നരേന്ദ്രമോദി യെ നേരില്‍കണ്ടു. എബിലിറ്റി എക്‌സ്‌പോ എന്ന ആശയം പ്രജിത്ത് പങ്കുവെച്ചപ്പോള്‍ കേന്ദ്രമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സഹായത്തിനെത്തുകയായിരുന്നു.
26 ന് അമേരിക്കയിലേക്കു പോകുന്ന പ്രജിത്ത് സാന്‍ഫ്രാന്‍സിസ്‌ക്കോയ്ക്കു പുറമെ ബോസ്റ്റണിലും ടെക്‌സസിലും സന്ദര്‍ശനം നടത്തുന്നുണ്ട്. റോബിന്‍ റീഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് യാത്ര. ഡിസംബര്‍12 വരെ പ്രജിത് യു.എസ്സിലുണ്ടാകും. ദിവ്യാംഗ് ഫൗണ്ടേഷന്‍ ഇന്ന് വൈകീട്ട് അഞ്ചിന് അളകാപുരിയില്‍ പ്രജിതിന് യാത്രയയപ്പു നല്‍കും.
Post Your Comments