KeralaLatest News

വയനാട്ടില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡിലേക്കു പറന്ന് നജീബ്, പറയാനുള്ളത് തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍

വയനാട്ടില്‍ ഒരു പിന്നാക്ക ഗ്രാമത്തില്‍ തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച നജീബ് ഇന്ന് നാടിനും നാട്ടുകാര്‍ക്കും അഭിമാനമായിരിക്കുകയാണ്.

വയനാട് :  ഒരു പിന്നാക്ക ഗ്രാമത്തില്‍ തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച നജീബ് ഇന്ന് നാടിനും നാട്ടുകാര്‍ക്കും അഭിമാനമായിരിക്കുകയാണ്. വയനാട് തേറ്റമല സ്വദേശിയും നെഹറുസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുമായ നജീബ് വയനാട്ടിലെ തോട്ടം തൊഴിലാളിമേഖലയിലെ പ്രശ്‌നങ്ങള്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധമായി അവതരിപ്പിച്ചിരിക്കുകയാണ്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രശസ്തമായ ജോണ്‍സ് കോളേജില്‍ വയനാട്ടിലെ തോട്ടം തൊഴിലാലികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ എന്ന വിഷയത്തില്‍ പ്രബന്ധം സെപ്തംബര്‍ ആറിന് നജീബ് അവതരിപപിച്ചിരുന്നു. ഇതേവിഷയത്തില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷമായി പി.എച്ച്.ഡി ചെയ്യുകാണ് നജീബ്.

നജീബിന് പുറമെ ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. തേറ്റമല വള്ളിയാട്ട് റഷീദ്-റംലത്ത് ദമ്പതിളുടെ മകനാണ് നജീബ്. ഉമ്മ റംലത്ത് തേറ്റമല പാരിസണ്‍ എസ്റ്റേറ്റില്‍ 13 വര്‍ഷമായി തോട്ടം തൊഴിലാളിയാണ്. ഉപ്പ റഷീദിന് കൂലിപ്പണിയാണ്. തേറ്റമല ഗവ. യു.പി.സ്‌കൂള്‍, വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നള്ള പഠനത്തിനു ശേഷം ഫറൂഖ് കോളേജില്‍ ചേര്‍ന്ന് ഡിഗ്രിയെടുത്തു. തുടര്‍ന്ന ജെ.എന്‍.യു വില്‍ ചേര്‍ന്ന് സോഷ്യോളജിയില്‍ എം.എ യും എം.ഫില്ലും പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button