NattuvarthaLatest News

കലക്കവെള്ളം നൽകി ന​ഗരസഭ, ഗതികേടിൽ ജനങ്ങൾ

കലക്കവെള്ളം കുടിച്ച് ജനങ്ങൾ

തൊടുപുഴ: കലക്കവെള്ളം നൽകി ന​ഗരസഭ, ​ഗതി ​ഗതികേടിൽ ജനങ്ങൾ . കാലപ്പഴക്കം ചെന്ന ഫിൽട്ടർ ബെഡുകൾ മാറ്റാൻ ജലവകുപ്പ് നടപടി എടുക്കുന്നില്ല. നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും വെള്ളം വിതരണം ചെയ്യുന്ന പ്ലാന്റിലെ നാലു ഫിൽറ്റർ ബെഡുകളും തകരാറിലാണ്.

പത്തുവർഷങ്ങൾക്കു മുൻപ് വെള്ളം ശുചീകരിക്കുന്നതിനായി സ്ഥാപിച്ച ഫിൽറ്റർ ബെഡുകളിൽ കൃത്യമായ ശുചീകരണം നടത്താത്തതിനാൽ ചെളിക്കെട്ടി കിടന്ന് ദുർഗന്ധം വമിക്കുകയാണ്. മണിക്കൂറിൽ അഞ്ചുലക്ഷം ലിറ്റർ വെള്ളമാണ് ഒരോ ഫിൽറ്റർ ബെഡും ശുചീകരിക്കുന്നത്. ഇതു തകരാറിലായതോടെ ജല വകുപ്പിന്റെ വെള്ളത്തിനെ ആശ്രയിക്കുന്നവർക്ക് ചെളിവെള്ളം കുടിക്കേണ്ട അവസ്ഥയിലാണ്.

കാവേരി മണലിട്ട് നിറച്ച ഫിൽറ്റർ ബെഡുകളാണ് ശുചീകരണത്തിനു ഉപയോഗിക്കേണ്ടത്. എന്നാൽ വർഷങ്ങൾ പഴക്കമുള്ള ഫിൽറ്റർ ബെഡുകൾ ഈ മാനദണ്ഡം പാലിച്ചിട്ടുണ്ടോയെന്ന് ഇപ്പോഴുള്ള ജീവനക്കാർക്കും അറിയില്ല.

shortlink

Post Your Comments


Back to top button