Latest NewsUAE

ചുഴലിക്കാറ്റ് : അതീവ ജാഗ്രതയിൽ യുഎഇ

ദുബായ് : ലുബാൻ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ യുഎഇ. എന്നാൽ അടുത്ത നാലു ദിവസത്തേയ്ക്ക് ലുബാൻ‌ യുഎഇയെ ബാധിക്കില്ലെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.24 മണിക്കൂറിനുള്ളിൽ കാറ്റ് മണിക്കൂറിൽ 100 കിലോ മീറ്ററായി വർധിക്കും.

അതേസമയം നാളെ (ബുധൻ)ഒമാനിലെ ദോഫർ, വുസ്ത ഗവർണറേറ്റുകളിൽ ലുബാന്‍ വീശിയടിക്കുമെന്ന് പബ്ലിക് അതോറിറ്റി പോർ സിവിൽ ഏവിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സലാലയിൽ നിന്ന് 940 അകലെ മണിക്കൂറിൽ 64 മുതൽ 40 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. പടിഞ്ഞാറും വടക്കുപടിഞ്ഞാറും ഭാഗത്തേയ്ക്ക് ചുഴലിക്കാറ്റ് 48 മണിക്കൂറിനുള്ളിൽ നീങ്ങിത്തുടങ്ങുമെന്നും. ബലൂചിസ്ഥാൻ, കറാച്ചി എന്നിവിടങ്ങളിലും കാറ്റിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button