NattuvarthaLatest News

സ്വർണ്ണത്തട്ടിപ്പ്, മധ്യവയസ്കനെ തേടി ജ്വല്ലറി ജീവനക്കാർ

സ്വർണ്ണം പൂശി അകത്ത് ചെമ്പ് ചേർത്തതായിരുന്നു ബ്രേസ് ലെറ്റ്

കണ്ണൂര്‍: സ്വർണ്ണത്തട്ടിപ്പ്, മധ്യവയസ്കനെ തേടി ജ്വല്ലറി ജീവനക്കാർ .തളിപ്പറമ്പ് സ്വിസ് ഗോൾഡിൽ വ്യാജസ്വർണ്ണം നൽകി മധ്യവയസ്കൻ തട്ടിപ്പ് നടത്തി. സ്വർണ്ണത്തിന്റെ കാരറ്റ് നിര്‍ണ്ണയിക്കുന്ന അനലൈസറിനെ മറികടന്നാണ് ഇയാൾ വ്യാജ സ്വർണ്ണം നൽകി തട്ടിപ്പ് നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ സ്വിസ് ഗോൾഡിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മധ്യവയസ്കൻ നൽകിയ മേൽവിലാസവും ഫോൺ നമ്പറും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 32.510 ഗ്രാം ആഭരണം വാങ്ങിയ മധ്യവയസ്കൻ പകരമായി 25.850 ഗ്രാം തൂക്കമുള്ള ബ്രേസ് ലെറ്റ് നൽകി.

മധ്യവയസ്കൻ 916 പരിശുദ്ധി ലഭിക്കുന്ന രൂപത്തിൽ പുറംഭാഗം മാത്രം സ്വർണ്ണം പൂശി അകത്ത് ചെമ്പ് ചേർത്തതായിരുന്നു ബ്രേസ് ലെറ്റ്. ഇത് മെൽറ്റ് ചെയ്ത് പരിശോധിച്ചപ്പോഴാണ് പത്ത് കാരറ്റ് സ്വർണ്ണം മാത്രമേ അതിനകത്തുള്ളൂവെന്ന കാര്യം തെളിഞ്ഞത്. സ്വിസ് ഗോൾഡിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button