കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു. നാമജപവും,ശരണം വിളികളുമായി മുന്നേറുന്ന പ്രതിഷേധങ്ങളെ കലാപത്തിനുള്ള ആഹ്വാനമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡിനെ വിലക്കിയതെന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments