Latest NewsKeralaIndia

പൊലീസ് കൂട്ടിക്കൊണ്ടുപോയ അക്രമി വീണ്ടുമെത്തി ‘പപ്പട വട ‘ തല്ലിത്തകര്‍ത്തു; കരഞ്ഞുതളര്‍ന്ന് മിനു പൗളിന്‍ (വീഡിയോ)

കൊച്ചി ; യുവ സംരംഭകയായ മിനു പൗളിൻറെ കലൂരിൽ ഉള്ള പപ്പടവട എന്ന റെസ്റ്റോറന്റ് ഇന്ന് വൈകിട്ട് ഒരു സംഘം അക്രമികൾ കയ്യേറി തല്ലിത്തകർത്തു.സംഭവം നടക്കുമ്പോൾ സ്ഥാപനത്തിന്റെ ഉടമയും മറ്റ് ജീവനക്കാരും അവിടെത്തന്നെ ഉണ്ടായിരുന്നു. ഒരുനേരം ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് അന്നം നല്‍കാനായാണ് നന്മമരം എന്ന പേരില്‍ റെസ്റ്റോറന്‍റിന് മുന്നില്‍ ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ നന്മമരം പൂർണമായും തകർന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 11 ആം തീയതിയും മിനു പൗളിൻറെ സ്ഥാപനത്തിൽ ആക്രമണം നടന്നിരുന്നു. ഈയടുത്താണ് പപ്പടവടയുടെ അഞ്ചാം വാർഷികം ആഘോഷിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വന്ന വീഴ്ചയും ആക്രമണത്തിന്റെ കാരണമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നിജസ്ഥിതി എന്താണ് എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഇപ്പോള്‍ രണ്ടാം വട്ടമാണ് കൊച്ചി കല്ലൂരിലുള്ള റെസ്റ്റോറിന്‍റിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്.

കഴിഞ്ഞ മാസത്തെ ആക്രമണത്തിന് നേതൃത്വം നടത്തിയ ആള്‍ തന്നെയാണ് ഇന്നും റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തതെന്ന് മിനു പൗളിന്‍റെ ഭര്‍ത്താവ് അമല്‍ പറയുന്നു. ഇന്ന് കടയില്‍ പ്രശ്നമുണ്ടായപ്പോള്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചെങ്കിലും അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. എസ് ഐ യെ നേരിട്ട് വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടും ഒരു കിലോമീറ്റെർ അടുത്തുള്ള സ്റ്റേഷനിൽ നിന്നും അര മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് എത്താത്തതിൽ ദുരൂഹതയുണ്ടെന്നു മിനു കൂട്ടിച്ചേർത്തു. 

തുടര്‍ന്ന് കട തകര്‍ത്തയാളെ കൂട്ടിക്കൊണ്ട് പോയി. അവര്‍ അര മണിക്കൂറിന് ശേഷം വീണ്ടുമെത്തി ആക്രമണം നടത്തിയെന്നും അമല്‍ പറയുന്നു. കഴിഞ്ഞ മാസം നാല് പേര്‍ ചേര്‍ന്നാണ് പ്രശ്നമുണ്ടാക്കിയത്. അന്ന് ആ വിഷയത്തില്‍ റെസ്റ്റോറന്‍റിലെ മുന്‍ ജീവനക്കാരനും ഉള്‍പ്പെട്ടിരുന്നു.ഇന്ന് പപ്പടവടയുമായി ഒരു ബന്ധവുമില്ലാത്തവരാണ് കട ആക്രമിക്കാന്‍ എത്തിയതെന്നും അമല്‍ പറയുന്നു. പൊലീസ് ഇവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്നും അമല്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ റെസ്റ്റോറന്‍റിന്‍റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button