KeralaLatest News

‘അന്‍പോട് കൊച്ചി’ നിരസിച്ച സാധനങ്ങള്‍ സ്വന്തം നിലയില്‍ ക്യാമ്പുകളില്‍ എത്തിച്ചതിന് പ്രതികാര നടപടി: തന്റെ ഹോട്ടല്‍ പൂട്ടിച്ചവർക്കെതിരെ യുവ സംരംഭക മിനു പോളിൻ

എറണാകുളം മുൻ കളക്ടറും ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസറും എം.ജി രാജമാണിക്യത്തിനും അദ്ദേഹത്തിന്‍റെ ‘അൻപോട് കൊച്ചി’ കളക്ഷൻ പോയിന്‍റിനുമെതിരെ ഗുരുതര ആരോപണവുമായി യുവ സംരംഭക മിനു പൗളിൻ. അൻപോട് കൊച്ചി നിരസിച്ച ദുരിതാശ്വാസ വസ്തുക്കൾ സ്വന്തം നിലയിൽ ക്യാമ്പുകളിലെത്തിക്കാൻ ശ്രമിച്ചതിന് തന്നോട് രാജമാണിക്യം അടക്കമുള്ളവർ പ്രതികാരം ചെയ്യുകയാണെന്നാണ് കൊച്ചിയിൽ പപ്പടവട എന്ന ഹോട്ടല്‍ നടത്തുന്ന മിനുവിന്‍റെ ആരോപണം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മിനു ഇത് പറഞ്ഞിരിക്കുന്നത്.

അൻപോട് കൊച്ചിക്കെതിരെയും രാജമാണിക്യത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. അൻപോട് കൊച്ചിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളും വാങ്ങിയാണ് അൻപോട് കൊച്ചിയുടെ റീജിയണൽ സ്പോർട്സ് ക്ലബ്ബിലെ കളക്ഷൻ പോയിന്റിലെത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ ഇനി സാധനങ്ങൾ വേണ്ട ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് തിരിച്ചയക്കുകയായിരുന്നു.

നൂറുകണക്കിനാളുകളാണ് സാധനങ്ങളുമായി പുറത്ത് കാത്ത് നിന്നിരുന്നത്. ഇതോടെ സ്വന്തം നിലയിൽ സാധനങ്ങൾ ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിക്കാൻ മിനുവും അവിടെ കൂടിയ നൂറോളം യുവാക്കളും തീരുമാനിക്കുകയായിരുന്നു.

അൻപോട് കൊച്ചി നിരസിച്ച 250 വണ്ടിയോളം സാധനങ്ങളാണ് സ്വന്തം നിലയിൽ ശേഖരിച്ച് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. ഇതിന് പിന്നാലെ രാജമാണിക്യം ഐഎഎസും മറ്റുചിലരും ലൈവിലെത്തി കൊച്ചിയിലെ അംഗീകൃത കളക്ഷൻ പോയിന്റ് അൻപോട് കൊച്ചിയുടേത് മാത്രമാണെന്ന് പറയുകയായിരുന്നുവെന്ന് മിനു പറയുന്നു. ആയിരക്കണക്കിന് ആളുകൾ വിശന്ന് കരയുമ്പോൾ സാധനങ്ങൾ നിരസിക്കാൻ അൻപോട് കൊച്ചിക്ക് ആരാണ് അധികാരം നൽകിയതെന്നാണ് മിനുവിന്‍റെ ചോദ്യം.

താൻ ഇതിലിട്ടപെട്ടതിന്‍റെ ഫലമായി ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വന്ന് നിസാരകാരണം പറഞ്ഞ് തന്‍റെ പപ്പടവട ഹോട്ടല്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടു,പിന്നീട് ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും. ഹോട്ടലിന് പുറത്ത് ചെളി കിടപ്പുണ്ടെന്നായിരുന്നു അവരുടെ ആരോപണം. രാജമാണിക്യം തന്റെ കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രളയക്കെടുതിയിലും തന്നോട് പ്രതികാരം തീർക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് മിനു വീഡിയോയിൽ പറഞ്ഞവസാനിപ്പിക്കുന്നത്.

ഈ വീഡിയോ പുറത്ത് വന്നതിനുശേഷം അൻപോട് കൊച്ചി പേജിൽ പുതിയ പോസ്റ്റെത്തി. ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള IAS ,സ്പ്ഷ്യൽ ഓഫിസർ മുഹമ്മദ് ഹനീഷ് IAS, രാജമാണിക്യം IAS എന്നിവരുടെ നേത്രിത്ത്വത്തിൽ അൻമ്പോട് കൊച്ചിയുടെ സഹകരണത്തോടെ റീജണൽ സ്പോർട് സെന്റർ കടവന്ത്രയിൽ നടക്കുന്ന റീജിയണൽ റിലീഫ് സെന്ററിലെ അവശ്യ സാധനങ്ങയുടെ വിതരണം ജനങ്ങളുടെ സൗകര്യാർത്ഥം ആലുവ, പറവൂർ എന്നീ താലൂക്ക് ഓഫിസുകളിലും, ത്രിക്കാക്കര ടൗൺ ഹാൾ മുഖേനയും ആയിരിക്കും,റീജണൽ സ്പോർസ് സെന്റർ മറ്റ് 6 ജില്ലകളുടെ റീജണൽ റിലീഫ് സെന്റർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക എന്ന് കളക്ടർ അറിയിച്ചു, എന്നു കാണിച്ചാണ് വിശദീകരണ പോസ്റ്റ്.

സിറ്റി ബാങ്ക് മുന്‍ജീവനക്കാരിയായ മിനു കൊച്ചി ആസ്ഥാനമായി പപ്പടവട എന്ന റസ്റ്റോറന്റ് തുറന്നപ്പോള്‍ ഏറെ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് വിശക്കുന്നവര്‍ക്ക് താങ്ങായി ഹോട്ടലിനുമുന്നില്‍ ആര്‍ക്കും പാവങ്ങള്‍ക്ക് കൊണ്ട് വന്ന് നൽകാനുള്ള ഭക്ഷണം സൂക്ഷിക്കുന്നതിനായി ഒരു നന്മമരം എന്ന പേരില്‍ ഫ്രിഡ്ജ് വച്ചതും ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

അതെ സമയം തനിക്കെതിരേ ഉണ്ടായ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് അറിയുക കൂടിയില്ലെന്നും താന്‍ ആരോടും പ്രതികാരം തീര്‍ക്കുകയോ കട അടപ്പിക്കാന്‍ ഇടപെടല്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എംജി രാജമാണിക്യം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button