കൊല്ലം: മീ ടു ക്യാമ്പയിനിന്റെ ഭാഗമായി ഉയർന്നുവന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എംഎല്‍എ മുകേഷിനെതിരേ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
അതേസമയം മുകേഷ് രാജിവയ്ക്കണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കോലം കത്തിച്ച ശേഷം ദേശീയപാത ഉപരോധിച്ചു. ഇതോടെ പോലീസ് മുകേഷിന്‍റെ സുരക്ഷ ശക്തമാക്കി. കൊല്ലത്തെ എംഎല്‍എയുടെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments