Latest NewsKeralaIndia

കുഞ്ഞനന്തന് വീണ്ടും പരോൾ : പുറത്ത് മാത്രം ഒരു വർഷം

നേരത്തെ തന്നെ വഴിവിട്ട പരോൾ അനുമതിയിൽ വിവാദമുണ്ടായിരുന്നു.

തിരുവനന്തപുരം ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കുഞ്ഞനന്തന് വീണ്ടും പരോൾ. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോൾ കൂടി അനുവദിച്ചതോടെ കുഞ്ഞനന്തൻ പുറത്തു നിന്ന കാലയളവ് ഒരു വർഷമാണ്. നേരത്തെ തന്നെ വഴിവിട്ട പരോൾ അനുമതിയിൽ വിവാദമുണ്ടായിരുന്നു.

സാധാരണ തടവുകാർ അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന് ആഭ്യന്തരവകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോൾ അനുവദിക്കുന്നത്. അതേസമയം എല്ലാം ചട്ടപ്രകാരം തന്നെയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം. രണ്ടുതവണയായി 45 ദിവസത്തെ ആശുപത്രിവാസവും കുഞ്ഞനന്തന് അനുവദിച്ചിരുന്നു.

2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആകെ പരോൾ ദിനങ്ങൾ ഇതോടെ 369 ആയി. സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോൾ ലഭിച്ചിട്ടില്ലെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. വഴിവിട്ടുള്ള പരോളുകൾ നിയമസഭയിലടക്കം ചർച്ചയ്ക്കും വിവാദത്തിനും കാരണമായെങ്കിലും സർക്കാരിന് ഒരു കുലുക്കവുമില്ല.

ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button