ട്രിപ്പോളി: ഈജിപ്ഷ്യന്‍ ജിഹാദി നേതാവ് ഹിഷാം അല്‍ അഷ്മൗവിയെ ലിബിയന്‍ സുരക്ഷാ സേന പിടികൂടി. കിഴക്കന്‍ തീരനഗരമായ ദര്നായില് നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരന് പിടിയിലായത്. അല്‍ ക്വയ്ദ ബന്ധമുള്ള അന്‍സര്‍ അല്‍ ഇസ്ലാം ഭീകര സംഘടനയുടെ തലവനാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന് കൂടിയായ അഷ്മൗവി.പിടിയിലാകുമ്പോള്‍ അഷ്മൗവി സ്ഫോടക വസ്തു ഘടിപ്പിച്ച വസ്ത്രം ധരിച്ചിരുന്നതായി ലിബിയന്‍ ദേശീയ സൈന്യം പറഞ്ഞു.
കെയ്റോയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഇയാള്‍. 2013ല്‍ ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹിമിനെയും 2015 പബ്ലിക് പ്രോസിക്യൂട്ടറെയും വധിക്കാന്‍ ശ്രമിച്ച കേസിലും അഷ്മൗവി പ്രതിയാണ്. ഭീകരനെ ചോദ്യം ചെയ്യലിന് ശേഷം ഈജിപ്തിന് കൈമാറുമെന്ന് ലിബിയ അറിയിച്ചു.
Post Your Comments