തൃശ്ശൂര്‍: നിലവിലെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് 2860 സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. സര്‍വീസ്് നിര്‍ത്തിവയ്ക്കാനുള്ള അപേക്ഷ മോട്ടോര്‍വാഹനവകുപ്പിന് സമര്‍പ്പിച്ചാണ് മിക്ക ബസ്സുടമകളും ഓട്ടം നിര്‍്ത്തിയത്. ഒക്ടോബര്‍ ഒന്നുമുതലാണ് ബസുകള്‍ ഷെഡില്‍ കയറ്റിയത്. ഇതോടെ സംസ്ഥാത്തെ 25 ശതമാനം സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ധനവില ഉയര്‍ന്നതോടെ കടുത്ത് പ്രതിസന്ധിയാണ് പൊതു ഗതാഗതം നേരിടുന്നത്. ഇതിനെ തുടര്‍ന്ന്് രണ്ടാഴ്ചയ്ക്കിടെ കെ.എസ്.ആര്‍.ടി.സി
രണ്ടുലക്ഷം കിലോമീറ്റര്‍ സര്‍വീസ് കുറച്ചിരുന്നു. മാര്‍ച്ച് 31-ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 12,600 സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദനം ഒരു ബസില്‍ ഏകദേശം 700 മുതല്‍ 1200 യാത്രക്കാര്‍വരെ യാത്ര ചെയ്യുന്നുണ്ട്. കൂടാതെ ഇന്ധനവിലക്കയറ്റത്തെത്തുടര്‍ന്ന് പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയിരുന്നു.
Post Your Comments