
ഷൊർണൂർ: പുലിയുടെ കാൽപ്പാടിനോട് സാമ്യം, ആശങ്കയോടെ പരിസരവാസികൾ.തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ചുഡുവാലത്തൂരിൽ പുലിയുടെ കാൽപ്പാടുകളെന്ന് സംശയിക്കുന്ന പാടുകൾ കണ്ടെത്തിയത്.
പരിസരത്ത് കാൽപ്പാടുകൾ കണ്ടെത്തിയത് ജനങ്ങളിൽ പരിഭ്രാന്തിക്കിടയാക്കി. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതല്ലെന്നും,. കുറുനരിയുടെയോ വലിയ നായ്ക്കളുടെയോ കാൽപ്പാടുകളായിരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
Post Your Comments