തിരുവന്തപുരം: ബിഷപ്പ് അലോഷ്യസ് മരിയ ബെന്സിഗര്ക്കൊപ്പമാണ് ഫാ. അദെയോത്തോസ് പുണ്യവാളപദവിയിലേക്കുള്ള ആദ്യപടവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. അവിഭക്ത കൊല്ലം രൂപതയിലെ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ഫാ.അദെയോത്തോസ് അറിയപ്പെടുന്നത് മുതിയവിള വല്യച്ചന് എന്നാണ്. ഇരുവരും അന്ത്യവിശ്രമം കൊള്ളുന്ന കോട്ടണ്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ 20നു വൈകീട്ടു 4.30 നു ദിവ്യബലി നടത്തും. തുടര്‍ന്ന ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം പ്രഖ്യാപനം നടത്തിയ ശേഷം പൊതുസമ്മേളനം നടക്കും. കബറിടത്തിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്കു 3.30 നു സ്വീകരണം നല്‍കും. 19 നു വൈകീട്ട് 7 നു ലത്തീന്‍ ഭാഷയില്‍ സായാഹ്ന പ്രാര്‍ത്ഥനയും ഉണ്ടാകും
Post Your Comments