
ദുബായ്: ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ നറുക്കെടുപ്പിൽ മലയാളി സുഹൃത്തുക്കൾക്ക് ഏഴ് കോടിയിലേറെ(10 ലക്ഷം യുഎസ് ഡോളർ) രൂപ സമ്മാനം. തൃശൂർ സ്വദേശിയായ രമേശ് കൃഷ്ണൻകുട്ടി(47)ക്കും സുഹൃത്തുക്കൾക്കുമാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്. 25 മുതൽ 100 ദിർഹം വരെയാണ് ഒാരോരുത്തർ ഇതിനായി വിനിയോഗിച്ചത്. സമ്മാനത്തുക വീതിച്ചെടുക്കും. ഇവരോടൊപ്പം ഒമാനിൽ ബിസിനസുകാരനായ പാക്കിസ്ഥാൻ സ്വദേശി ഇമ്രാൻ ഇസ്ഹാഖിനും സമ്മാനം ലഭിച്ചിട്ടുണ്ട്.
Post Your Comments