Latest NewsIndia

ഇന്ത്യയില്‍ സ്ത്രീയായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സോഹ അലി ഖാന്‍

ഇന്ത്യയെപ്പോലൊരു രാജ്യത്ത് സ്ത്രീയായി ജീവിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ബോളിവുഡ് നടി സോഹ അലിഖാന്‍

മുംബൈ: ഇന്ത്യയെപ്പോലൊരു രാജ്യത്ത് സ്ത്രീയായി ജീവിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ബോളിവുഡ് നടി സോഹ അലിഖാന്‍. മീ ടു കാമ്പെയ്ന്‍ വഴി നാനാ പട്കറിനെതിരെ ആരോപണമുന്നയിച്ച തനുശ്രീ ദത്തയെ പിന്തുണച്ചാണ് സോഹ അലി ഖാന്‍ രംഗത്തെത്തിയത്.

നേഹ ധൂപിയ, സോഫി ചൗധരി, അംഗദ് ബേദി, ഗൗരവ് കപൂര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് അവര്‍ പറഞ്ഞത്. 2008ല്‍ നാനാ പടെകാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തെത്തുടര്‍ന്ന് സമാന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നതിനെക്കുറിച്ചും അവര്‍ പ്രതികരിച്ചു.

സ്ത്രീകള്‍ ഇങ്ങനെ തുറന്നു സംസാരിക്കുന്നത് വളരെ ആശ്ചര്യകരമാണ്. മുന്നോട്ട് വന്ന് തന്റൈ അനുഭവം വെളിപ്പെടുത്താന്‍ നല്ല ധൈര്യം വേണ്ടിവരും. അതിനായി സ്ത്രീകള്‍ക്കും പ്രോത്സാഹനവും പിന്തുണയും ആവശ്യമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്റെ അനുഭവം പങ്ക് വയക്കാന്‍ ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും പൂര്‍ണപിന്തുണ നല്‍കുമെന്നും സോഹ ഉറപ്പ് നല്‍കി.

‘ഒരു നടിയായിട്ടല്ല, ഒരു സ്ത്രീയെന്ന നിലയില്‍ സ്ത്രീകളുടെ ഇത്തരത്തിലുള്ള അനുഭവം കേള്‍ക്കേണ്ടിവരുന്നത് തന്നെ രോഷാകുലയാക്കുന്നെന്ന് സോഹയെ പിന്തുണച്ച് നേഹ ധൂപിയ പറഞ്ഞു. പക്ഷേ ആളുകള്‍ അവരെ ചോദ്യം ചെയ്യുകയാണെന്നും അതിന്റെ ആവശ്യമില്ലെന്നും വിശ്വസിക്കുകയാണ് ചെയ്യേണ്ടതെന്നും നേഹ ചൂണ്ടിക്കാട്ടി.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയാന്‍ തനുശ്രീ എന്തിനാണ് പത്ത് വര്‍ഷം എടുത്തതെന്നാണ് പലരും ചോദിക്കുന്നതെന്നും അവര്‍ അങ്ങനെ ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണൈന്ന് താന്‍ കരുതുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സോഫി ചൗധരി പറഞ്ഞു. ടോക്ക് ഷേയ്ക്കിടയില്‍ എന്തുകൊണ്ട് സിനിമ വിട്ടു എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ കൃത്യമായ മറുപടി ആയിരുന്നു അതെന്നും സോഫി ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button