KeralaLatest News

ലുബാൻ അകന്നു; ഇനി എത്തുന്നത് തി​ത് ലി, ജാഗ്രതാനിർദേശം

കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 1,600 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ലു​ബാ​ന്‍ ഇ​പ്പോ​ഴു​ള്ള​ത്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ ലു​ബാ​ന്‍ അകന്നതോടുകൂടി ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ചു​ഴ​ലി​ക്കാ​റ്റ്. വ​ട​ക്ക് മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം തി​ത് ലി ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചതായാണ് റിപ്പോർട്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ ഇ​ത് കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ച്ച്‌ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ തീ​ര​ങ്ങ​ളാ​യ ഗോ​പാ​ല്‍​പൂ​രി​നും, ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും മ​ധ്യേ ക​ര​യ്ക്ക് ക​യ​റും. കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 1,600 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ലു​ബാ​ന്‍ ഇ​പ്പോ​ഴു​ള്ള​ത്. മ​ണി​ക്കൂ​റി​ല്‍ 100 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​മാ​ര്‍​ജി​ക്കു​ന്ന കാ​റ്റ് അ​തി​ശ​ക്ത​മാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​ഡി​ഷ​യി​ലെ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കും. ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button