Latest NewsGulf

വില കുറയ്ക്കാതെ വന്‍ വിലകുറവെന്ന് പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും

ഉപഭോക്താക്കളുടെ പരാതിയില്‍ നടപടിയെടുക്കാന്‍ മന്ത്രാലയം

അബുദാബി : വില കുറയ്ക്കാതെ വന്‍ വിലകുറവെന്ന് പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും. ഓഫറില്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിക്കുന്നവസ്തുക്കളും ഓഫറില്‍ ഉള്‍പ്പെടുത്താതെ വില്‍ക്കുന്ന വസ്തുക്കളും വില വ്യത്യാസമില്ലെന്നാണു ജനങ്ങളുടെ പരാതി. വ്യാപാര സ്ഥാപനങ്ങളുടെ ഓഫര്‍ വില്‍പ്പനയില്‍ പരാതിയുള്ളവര്‍ക്കു സാമ്പത്തിക മന്ത്രാലയത്തെ സമീപിക്കാമെന്ന് അധികൃതര്‍. ചില വ്യാപാര സ്ഥാപനങ്ങളുടെ ഓഫര്‍ വില്‍പ്പന ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ അറിയിപ്പ്.

കഴിഞ്ഞയാഴ്ച ഓഫര്‍ പ്രഖ്യാപിച്ച ഒരു സ്ഥാപനം ഭക്ഷ്യ സാധനങ്ങള്‍ അടങ്ങിയ രണ്ട് പായ്ക്കറ്റിന് 25.15 ദിര്‍ഹമാണ് ഓഫര്‍വിലയിട്ടത്. ഇതില്‍ ഒന്നിന്റെ ഓഫര്‍ ഇല്ലാത്ത വില ഇതേ സ്ഥാപനത്തില്‍ 10 ദിര്‍ഹമാണെന്നു സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കണ്ടെത്തി. ഓഫറില്‍ മയങ്ങി സാധനം വാങ്ങുന്ന വ്യക്തിക്ക് 25.75 ശതമനം അധിക വില കൊടുക്കേണ്ട അവസ്ഥയുണ്ടെന്നു സ്വദേശി പൗരന്‍ സഈദ് അല്‍ മര്‍സൂഖി പറഞ്ഞു.

ചെറിയ ബോട്ടില്‍ അടങ്ങിയ ഒരു പാല്‍ ഇനത്തിന്റെ ഓഫര്‍ വില 187 ദിര്‍ഹം. ഇതേ ഉല്‍പന്നം ഓഫര്‍ ഒഴിവാക്കി വില്‍ക്കുന്നത് കുപ്പി ഒന്നിന് 1.95 ദിര്‍ഹമെന്നാണു സാധനം വാങ്ങാനെത്തിയ മറ്റൊരാളുടെ പരാതി. അടിസ്ഥാന വിലയില്‍ യാതൊരു വ്യത്യാസവും വരുത്താതെയും ചിലപ്പോള്‍ കൂടുതല്‍ ഈടാക്കിയും കച്ചവടസ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ട്. അലക്കി പൊടിയുടെ 2 പായ്ക്കറ്റിന് ഓഫര്‍ വില 43 ദിര്‍ഹം. ഇതില്‍ ഒന്ന് ഓഫര്‍ ഇല്ലാതെ വില്‍ക്കുന്നത് 21.5 ദിര്‍ഹമിനാണെന്നി സ്വദേശി വനിത ഹുദ പറഞ്ഞു. വില കുറച്ച് ഓഫര്‍ ലേബല്‍ ഒട്ടിച്ച് വിറ്റഴിക്കുകയാണ് വ്യാപാരികളെന്നും ഹുദ സൂചിപ്പിച്ചു.

പലപ്പോഴുംവന്‍ വിലക്കുറവെന്ന പരസ്യം നല്‍കിയാണ് നാമമാത്ര വിലക്കുറവ് നല്‍കുന്നത്. സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളെ പിടികൂടുകയും അവരുടെ പേര് പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നാണു പരാതിക്കാരുടെ ആവശ്യം.

അപാകതകള്‍ മനപ്പൂര്‍വമല്ലെന്നു ഓഫര്‍ വില രേഖപ്പെടുത്തുന്നതില്‍ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യാപാരസ്ഥാപന പ്രതിനിധികള്‍ സമ്മതിച്ചു. എന്നാല്‍ ഇതു കരുതിക്കുട്ടിയല്ല. വിപണികളിലെ ഉത്തവാദിത്വം ഏല്‍പ്പിക്കപ്പെട്ടവരുടെ അശ്രദ്ധയുടെ ഫലമാണ്. ഉപഭോക്താക്കള്‍ സൂചിപ്പിച്ചാല്‍ ഇത്തരം പരാതികള്‍ പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button