കോഴിക്കോട്: ബൈപ്പാസ് നിർമ്മാണം; പറിച്ചുനടുന്നത് 173 മരങ്ങൾ .രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായാണ് 173 മരങ്ങൾ പറിച്ചുനടുന്നത്.
അനേക വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റാതെ സംരക്ഷിക്കാനുള്ള നിർദേശത്തെത്തുടർന്നാണ് പറിച്ചുനടാൻ തീരുമാനിച്ചത്. പത്തുവർഷത്തിലധികം പഴക്കമുള്ള മരങ്ങളാണ് പറിച്ചുനടാൻ തീരുമാനിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിലെ മരം പറിച്ചുനടുന്ന സംവിധാനം ഉപയോഗിക്കാനാണ് ശ്രമം.
ആധുനിക ഹ്രൈഡോളിക് മെഷീൻ ഉപയോഗിച്ച് മരങ്ങൾ പറിച്ചുനടുന്നതിന് ഏകദേശം 60 ലക്ഷം രൂപ ചെലവുവരും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മരങ്ങൾ പറിച്ചുനടാനുള്ള തീരുമാനമായത്. മുറിച്ചുമാറ്റുന്ന മരങ്ങളുടെ പത്തിരട്ടി മരങ്ങൾ നടാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
Post Your Comments