റായ്പൂര്‍: സ്റ്റീല്‍ പ്ലാന്‍റിലെ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഛത്തിസ്ഗഢിലെ റായ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഭിലായ് സ്റ്റീല്‍ പ്ലാന്‍റിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 9 പേരാണ് മരിച്ചത്. 14 ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പൊലീസും രക്ഷാപ്രവര്‍ത്തകരും അപകടം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് എത്തുകയും പരുക്കേറ്റവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
Post Your Comments