Latest NewsKerala

മീ ടൂ ക്യാമ്പെയിന്‍; മുകേഷിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

ആരോപണത്തില്‍ പ്രതികരിക്കേണ്ടത് മുകേഷിന്റെ ഉത്തരവാദിത്വമാണെന്നും മീ ടൂ ക്യാമ്പയിന്‍ സ്വാഗതം ചെയ്യേണ്ടതാണെന്നും തനിക്കെതിരെ മോശമായി പെരുമാറിയവരുടെ സിനിമകള്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.

മീ ടൂ ക്യാമ്പെയിനില്‍ നടനും എംഎല്‍എയുമായ മുകേഷും കുടുങ്ങിയെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആരോപണത്തില്‍ പ്രതികരിക്കേണ്ടത് മുകേഷിന്റെ ഉത്തരവാദിത്വമാണെന്നും മീ ടൂ ക്യാമ്പയിന്‍ സ്വാഗതം ചെയ്യേണ്ടതാണെന്നും തനിക്കെതിരെ മോശമായി പെരുമാറിയവരുടെ സിനിമകള്‍ വേണ്ടെന്നു വച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.

സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് തന്റെ ടിറ്റ്വറിലൂടെ നടനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേസമയം ഒന്നും ഓര്‍മ്മയില്ലെന്നും എല്ലാം ചിരിച്ചു തള്ളുന്നുവെന്നും മുകേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button