നടന്‍ തിലകനുമായുള്ള പ്രശ്നം തുറന്നു പറഞ്ഞു നടി കെപിഎസി ലളിത. സംവിധായകന്‍ ഭരതന്‍ ജാതി കളിക്കുന്ന ആളാണെന്ന് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതെന്നും കെപിഎസി ലളിത പറയുന്നു. സ്ഫടികം സിനിമ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായിരുന്നു, പിന്നീട് അനിയത്തി പ്രാവ് സിനിമയുടെ ലൊക്കേഷനില്‍ നടി ശ്രീവിദ്യയാണ് ഇരുവരുടെയും പിണക്കം അവസാനിപ്പിച്ചതെന്നും ഒരു മാധ്യമത്തിനു നല്‍കി അഭിമുഖത്തില്‍ സംസാരിക്കവേ കെപിഎസി ലളിത പങ്കുവെച്ചു.
എന്റെ പിറകെ നടന്നു വഴക്ക് ഉണ്ടാക്കുന്നത് തികലന്‍ ചേട്ടന് ശീലമായിരുന്നു, ഒരുദിവസം എനിക്ക് നിയന്ത്രണം വിട്ടപ്പോള്‍ ഞാനും തിരികെ പ്രതികരിച്ചു , ഭരതേട്ടന്‍ സിനിമയില്‍ ജാതി കളിക്കുന്ന ആളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഒരു ദിവസം ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം രൂക്ഷമായപ്പോള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടാണ് ഞങ്ങളെ തണുപ്പിച്ചത്, സ്ഫടികം സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാറില്ലായിരുന്നു. ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്നൊക്കെ പറയും, ഒടുവില്‍ അനിയത്തി പ്രാവ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടി ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്.
Post Your Comments