മലയാളികളുടെ പ്രിയതാരം തിലകന്റെ എട്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ ഓർമ്മിച്ച് മകനും നടനുമായ ഷമ്മി തിലകൻ. പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ ആയിരുന്നിട്ട് കൂടി തിരസ്കാരങ്ങളും നീതി നിഷേധങ്ങളും മാത്രമാണ് തിലകനെന്ന മഹാനടന് നേരിടേണ്ടി വന്നിരുന്നത്.
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..! തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..! അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു..!പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..! പക്ഷേ അവൻ..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..! എന്ന് ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കുറിപ്പ് വായിക്കാം….
#പ്രണാമം…!
വേർപിരിയലിന്റെ എട്ടാം വർഷം.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..!
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..!
തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..!
അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു..! പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..!
പക്ഷേ അവൻ..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..!
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..!
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..! പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..!എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..;
അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..!
അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!
ബൈബിളിൽ പറയുന്നത് ഇപ്രകാരം..;നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..!
അവൻറെ സ്മരണ എന്നേക്കും നിലനിൽക്കും..!
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..!
അവൻറെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..!
അവൻറെ ഹൃദയം ദൃഢതയുള്ളതായിരിക്കും..!
അവൻ ഭയപ്പെടുകയില്ല..!
അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..!
[സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]
Post Your Comments