വിറക് ഉപയോഗിച്ച പാചകം ചെയയുന്നത് ആഗോഗ്യത്തിന് ദോഷകരമാണെന്ന് പഠനം. വിറക് ഉപയോഗിച്ച് നാം പാചകം ചെയ്യുമ്പോള്‍ അത് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് കണ്ടെത്തല്‍. അതേസമയം വൈദ്യുതിയോ ഗ്യാസോ ഉപയോഗിച്ചു പാചകം ചെയ്യുന്നവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 14 ശതമാനം കുറവായിരിക്കും. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്
അതേസമയം ബാര്‍ബിക്യൂ ആഹാരങ്ങള്‍ പതിവായി കഴിക്കുന്നവരിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി വരാന്‍ സാധ്യതയുണ്ട്. കൂടാതെ തടിയോ കരിയോ ഉപയോഗിച്ച് പാചകം ചെയ്ത് ഭക്ഷണം കൂടുതലായി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 36 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിറകില്‍ നിന്നും കരിയില്‍ നിന്നുമുള്ള പുക ഉയര്‍ന്ന അളവില്‍ മലിനമാക്കപ്പെട്ടതാണ് രോഗങ്ങള്‍ വരാനുള്ള കാരണം.
ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ തോറാക് സോസൈറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ ലോകത്തില്‍ മൂന്നു ബില്ല്യണ്‍ ആളുകള്‍് പാചകത്തിനായി തടിയും കരിയും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ചൈനയുടെ പലഭാഗങ്ങളില്‍ ഉള്ള 280,000 പേരുടെ ഇടയില്‍ ഒമ്പത് വര്‍ഷം എടുത്തു നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. 30 നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയിലാണ് പഠനം നടത്തിയത്.
Post Your Comments