KeralaLatest News

ഭാര്യയ്ക്കൊപ്പം മലചവിട്ടുമെന്ന് യുവാവ് സെല്‍ഫി പോസ്റ്റ് ചെയ്തു, കഥ കഴിഞ്ഞു !!

തെറി വിളിച്ചും അസഭ്യം പറഞ്ഞും കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ സംഭവം വിശദീകരിച്ച് ഇയാള്‍ ലൈവിലെത്തി.

ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിധി വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയവും ഇത് തന്നെയായിരുന്നു. ഇതിനിടയിലാണ് താന്‍ ഭാര്യയ്ക്കൊപ്പം മലചവിട്ടുമെന്ന് വ്യക്തമാക്കി ഭാര്യയ്ക്കൊപ്പം മാലയിട്ട് നില്‍ക്കുന്ന സെല്‍ഫി കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒക്ടോബര്‍ രണ്ടിനാണ് തൃക്കരിപ്പൂര്‍ സ്വദേശിയായ പ്രേംജി തന്‍റെ ഭാര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അങ്ങനെ ഞാനും ഭാര്യയും മലകയറാന്‍ മാലയിട്ട് ഒരു സെല്‍ഫി എന്നായിരുന്നു പോസ്റ്റ്. ഇതോടെ യുവാവിന് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. തെറി വിളിച്ചും അസഭ്യം പറഞ്ഞും കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ സംഭവം വിശദീകരിച്ച് ഇയാള്‍ ലൈവിലെത്തി.

എന്നാല്‍ പിടിച്ചതിനേക്കാള്‍ വലുത് അളയില്‍ എന്ന അവസ്ഥയിലായിരിക്കുകയാണ് ഇപ്പോള്‍ കാര്യങ്ങള്‍ .പ്രതിഷേധം അതിര് കടന്നതോടെ സംഭവത്തിന്‍റെ നിജസ്ഥിതി പ്രേംജി തന്നെ വിശദീകരിച്ചു.താന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ആളാണെന്നും തന്നെ ആളുകള്‍ വെറുതേ തെറ്റിധരിക്കുകയാണെന്നുമായിരുന്നു പ്രേംജിയുടെ വിശദീകരണം. താന്‍ ഭാര്യയുമൊത്തുള്ള പോസ്റ്റ് ഇട്ടത് രണ്ടാം തീയതിയാണ്. മലകയറുക എന്നാല്‍ ശബരിമലയല്ല, ഞാന്‍ പഴനിമലയാണ് ഉദ്ദേശിച്ചതെന്നും ആര്‍ക്കെങ്കിലും തെറ്റായ സന്ദേശം ലഭിച്ചെങ്കില്‍ ക്ഷമിക്കണമെന്നും പ്രേംജി വ്യക്തമാക്കി.

താന്‍ ഭാര്യയുമൊത്ത് പോസ്റ്റിട്ട് മലയാളികളുടെ പ്രതികരണ ശേഷി അറിയാനാണെന്നും പ്രേംജി ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരിച്ചു. സ്ത്രീകള്‍ മലചവിട്ടുന്നത് സംബന്ധിച്ച് തന്‍റെ നിലപാട് അറിയണമെങ്കില്‍ തന്‍റെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ മതി. താന്‍ പോസ്റ്റിട്ടത് ജാതിമത ഭേദമന്യേ ശബരിമല സ്ത്രീപ്രവേശനത്തെ ആളുകള്‍ എതിര്‍ക്കണം എന്ന് മറ്റുള്ളവരെ കൊണ്ട് ചിന്തിപ്പിക്കാൻ ആയിരുന്നു എന്നും പ്രേംജി പറഞ്ഞു. എന്നാല്‍ പ്രേംജിയുടെ വിശദീകരണ വീഡിയോക്ക് ആദ്യമിട്ട പോസ്റ്റിനെക്കാള്‍ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button