ന്യൂഡല്‍ഹി: 86-ാം വാര്‍ഷികാഘോഷങ്ങള്‍ ഗംഭീരമാക്കി ഇന്ത്യന്‍ വ്യോമസേന. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരന്ന അഭ്യാസപ്രകടനങ്ങളോടെയാണ് ആഘോഷപരിപാടികൾ നടന്നത്. വിവിധ റഡാറുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, എയര്‍ക്രാഫ്റ്റ്, ആയുധങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വ്യോമസേന നടത്തി. രാവിലെ എട്ട് മണിക്ക് ആകാശഗംഗാ ടീമിന്‍റെ സ്കൈ ഡൈവിംഗോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്.
അതേസമയം പ്രളയത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയ വ്യോമസേനയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
Indian Air Force (@IAF_MCC): Kerala will remember your service. Thank You. #AFDay2018 pic.twitter.com/CPH3iWqAU0
— CMO Kerala (@CMOKerala) October 8, 2018
Post Your Comments