തിരുവനന്തപുരം : ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാന്‍. സര്‍ക്കാര്‍ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് എത്തിച്ചത്. മാസപൂജകള്‍ക്കു പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസില്‍ ഈ വാദം ഉയര്‍ന്നിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതു വിധിയായാലും നടപ്പാക്കുമെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരുന്നു. ആ നിലപാടു സ്വീകരിച്ച സര്‍ക്കാര്‍ എങ്ങനെ പുനഃപരിശോധന ഹര്‍ജി നല്‍കും. അതു കോടതിക്കു നല്‍കിയ ഉറപ്പിനു വിരുദ്ധമാകും. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. മറ്റൊരു വിധി സുപ്രീംകോടതി പറഞ്ഞാല്‍ അതു നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ബോധപൂവം ശ്രമിക്കുകയാണ്. അതു നാടിന് നല്ലതല്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ നാടിന്റെ സമന്ത്രാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. തുല്യതയാണു സര്‍ക്കാര്‍ നിലപാട്. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നതു സര്‍ക്കാര്‍ നയമല്ല. എന്നാല്‍ രാഷ്ട്രീയപ്രേരിതമായി സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.youtube.com/watch?v=Rocm-XDGfWc&feature=youtu.be
Post Your Comments