Latest NewsKerala

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാട് മാറ്റം വിസ്മയകരം: മുഖ്യമന്ത്രി

. സിപിഎമ്മും ബിജെപി യും സംഘ പരിവാറും കള്ളക്കളി കളിക്കുകയാണ്. തെരുവ് യുദ്ധമല്ല ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യുഡിഎഫ് ഇല്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാട് മാറ്റം വിസ്മയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല. സിപിഎമ്മും ബിജെപി യും സംഘ പരിവാറും കള്ളക്കളി കളിക്കുകയാണ്. തെരുവ് യുദ്ധമല്ല ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്യേണ്ടത്.

ഈ വിഷയത്തില്‍ ആദ്യം മുതല്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. എന്നാല്‍ ആര്‍എസ്എസും ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയുമടക്കം ശബരിമല വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. പട്ടാളത്തെ ഇറക്കി വിധി നടപ്പിലാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. അതുകൊണ്ടുതന്നെ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button