തളിപ്പറമ്പ്: പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ ഷെഡ്ഡില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ഷെഡ് ജനവാസം ഏറെ ഉള്ള സ്ഥലത്തായിട്ടും ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും ദുര്‍ഗന്ധം വമിക്കാതിരുന്നത് സംശയം വര്‍ധിപ്പിക്കുന്നു. വര്‍ഷങ്ങളായി പൂട്ടിയിട്ട ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഷെഡ്ഡ് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സമീപവാസികള്‍ കാണാതിരിക്കില്ല എന്നതും സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
പരിശോധനയില്‍ കുറ്റ്യാടി, നാദാപുരം ഭാഗത്തെ തുണിക്കടകളുടെ സഞ്ചികള്‍ പോലീസിനു ലഭിച്ചിരുന്നു. ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ആറുവര്‍ഷമായി ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. അകത്തുനിന്നും രണ്ട് കുറ്റികളിട്ട് അടച്ച നിലയിലായിരുന്ന വാതില്‍. കുറ്റിക്കോല്‍ കള്ള്ഷാപ്പ് മാനേജരുടെ നമ്പര്‍ മൃതദേഹത്തിന് സമീപത്തുനിന്നും കിട്ടിയിരുന്നുവെങ്കിലും, സ്ഥലത്തെത്തിയ ഇയാള്‍ക്കും മൃതദേഹം തിരിച്ചറിയാനായില്ല
Post Your Comments