കല്‍പ്പറ്റ: അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറം ചേര്‍ത്തതിനെ തുടര്‍ന്ന് മിന്റീസ് മിഠായിക്ക് വയനാട്ടില്‍ നിരോധനം. ബാംഗ്ലൂര്‍ ലവ്ലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്ന ഗുളിക രൂപത്തിലുള്ള മിഠായിയാണ് മിന്റീസ്. കോഴിക്കോട് ഫുഡ് അനലിസ്റ്റിന്റെ പരിശോധനയെ തുടര്‍ന്നാണ് നിരോധനം. മിന്റീസ് ടാബ്ലറ്റ്ഡ് ഷുഗര്‍ കണ്‍ഫക്ഷനറി (ങശിശേല െമേയഹലേേലറ ൗെഴമൃ രീിളലരശേീിലൃ്യ) ബാച്ച് നമ്പര്‍ 18021184 ല്‍പ്പെട്ട മിഠായിയണിത്.
ഫുഡ് അനലിസ്റ്റിന്റെ പരിശോധനയില്‍ മിഠായിയില്‍ അമിത അളവില്‍ കൃത്രിമ നിറം ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 36-3(ബി) പ്രകാരം ഒക്ടോബര്‍ അഞ്ച് മുതല്‍ ഈ മിഠായിയുടെ വില്‍പ്പന പാടില്ലെന്ന് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments