ഗള്‍ഫില്‍ ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് 32 ഓളം പേരിൽ നിന്ന് 11 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി. . കോഴിക്കോട് ഒാമരശേരി സ്വദേശി ഷമീറിനെതിരായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തട്ടിപ്പിനിരയായവരെല്ലാം കടുത്ത ദാരിദ്രാവസ്ഥയില്‍ അന്നന്നത്തെ അത്താഴത്തിനുളള വക അന്നെന്ന് കണ്ടെത്തി ജീവിക്കുന്ന പാവപ്പെട്ടവരാണ് ഇയാളുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് പണം നല്‍കിയത്. പണം സംഘടിപ്പിച്ചതോ ഉളള കിടപ്പാടം കൂടി വിറ്റ് പെറുക്കിയിട്ട്. തട്ടിപ്പിനിരയായവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ആത്മഹത്യ മാത്രമാണ് മുന്നിലുളളത് . അത്രക്ക് ദയനീയമാണ് ഇവരുടെ അവസ്ഥയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇടനിലക്കാര്‍ മുഖാന്തിരമായിരുന്നു പണം ശേഖരിച്ചത്. പെരുമാതുറ സ്വദേശികളായ റിയാസ്, നസീര്‍ എന്നിവരായിരുന്നു ഇടനിലക്കാര്‍ . ഗള്‍ഫില്‍ ക്ലീനിങ് ജോലി വാങ്ങി തരാം എന്ന് പറഞ്ഞാണ് ഇയാള്‍ പണം കെെക്കലാക്കിയത്. ചിലരെ വിസിറ്റിങ്ങ് വിസയില്‍ ഗള്‍ഫില്‍ എത്തിച്ചെങ്കിലും ജോലി ലഭിക്കാതെ വന്നതോടെ അവര്‍ മടങ്ങി. മടക്ക ടിക്കറ്റിനുളള പണം നാട്ടില്‍ നിന്ന് അയച്ച് കൊടുത്താണ് എല്ലാവരും തിരിച്ചെത്തിയത്. ടതി മനസിലാക്കിയ ഇടപാടുകാര്‍ പണം തിരികെ ചോദിച്ച് ഇരയായവരുടെ കൂടെ ഷമീറിനെ സമീപിച്ചെങ്കിലും പല ഒഴിവ് കഴിലുകളും പറഞ്ഞ് മടക്കി അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഷമീര്‍ തങ്ങളെ ഉള്‍പ്പെടെ നാട്ടുകാരേയും ചതിക്കുകയാണെന്ന് മനസിലാക്കിയ ഇവര്‍ തട്ടിപ്പിനിരയായവരേയും കൂട്ടി ഡി.ജി .പിയുടെ മുന്‍പാകെ പരാതി ബോധിപ്പിച്ചിട്ടുണ്ട്. കിടപ്പാടം വരെ നഷ്ടപ്പെട്ട് മുന്നോട്ടുളള ജീവിതം എങ്ങനെ തളളി നീക്കണമെന്ന് വലിയ ഉത്തരം കിട്ടാത്ത ചോദ്യവുമായി നില്‍ ക്കുകയാണ് ഈ പാവങ്ങള്‍. പോലീസില്‍ മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ ഏക പ്രതീക്ഷ.
Post Your Comments