Latest NewsInternational

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹം പാര്‍ക്കില്‍

റൂസ്•ഉത്തര ബള്‍ഗേറിയന്‍ നഗരമായ റൂസില്‍ അന്വേഷണ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. 30 കാരിയായ വിക്ടോറിയ മരിനോവയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഒരു പാര്‍ക്കില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്ന് റുസ് റീജിയണല്‍ പ്രോസിക്യൂട്ടര്‍ ജോര്‍ജ്ജി ജോര്‍ജ്ജിയേവ് ഞായറാഴ്ച അറിയിച്ചു.

ഇവരുടെ മൊബൈല്‍ ഫോണ്‍, കാറിന്റെ താക്കോല്‍, കണ്ണട, വസ്ത്രത്തിന്റെ ഭാഗങ്ങള്‍ എന്നിവ കാണാതായിട്ടുണ്ട്.

Marinova

തലയിലേറ്റ അടിയുടെയും ശ്വാസംമുട്ടലിന്റെയും ഫലമായാണ്‌ മാധ്യമപ്രവര്‍ത്തകയുടെ മരണം സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെടും മുന്‍പ് ഇര ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി ആഭ്യന്തര മന്ത്രി മ്ലാഡെന്‍ ബോയ്ക്കോ ബോറിസോവ് സ്ഥിരീകരിച്ചു.

യൂ​റോ​പ്പി​ല്‍ ഈ ​വ​ര്‍​ഷം കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​ണ് മ​രി​നോ​വ. റൂസിലെ ചെറിയ സ്വകാര്യ ചാനലായ ടി.വി.എന്‍ ടെലിവിഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ആയിരുന്നു മരിനോവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button