ബാങ്കോക്: ബാങ്കോകിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരനായ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി നഗരത്തിലെ സെന്ററ വാട്ടര്‍ഗേറ്റ് പവലിയന്‍ ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ടു കൗമാര സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയതായും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അജ്ഞാതരായ അക്രമികള്‍ എകെ 47 തോക്കാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് മെട്രോപൊളിറ്റന്‍ പോലീസിന്റെ കമാന്‍ഡര്‍ പോള്‍ മേജര്‍ ജനറല്‍ സെനിറ്റ് സംമ്രന്‍സമ്രാട്കിട്ട് പറഞ്ഞു. അടുത്തുള്ള സ്‌നൂക്കര്‍ ക്ലബ്ബില്‍ നിന്ന് വന്ന ഇവരു കൂട്ടരും പാര്‍ക്കിംഗിനെ ചൊല്ലി നടത്തിയ വാക്ക് തര്‍ക്കമാണ് വെടിവെയ്പ്പില്‍ അവസാനിച്ചത്. രണ്ട് തായ്‌ലാന്റ് സ്വദേശികള്‍ക്കും, ഒരു ലോവ സ്വദേശിക്കും സംഭവത്തില്‍ പരിക്കേറ്റു.
Post Your Comments