KeralaLatest News

പ്രളയത്തിൽ വീട് തകർന്നവർക്ക് പുനർ നിർമ്മിക്കാൻ നാലു ലക്ഷം: ഉത്തരവിറങ്ങി

പ്രളയത്തിൽ വീട് തകർന്നവർക്ക് പുനർ നിർമ്മിക്കാൻ നാലു ലക്ഷം: ഉത്തരവിറങ്ങി .സ്വന്തമായി ഭൂമിയുളളവര്‍ക്കാണ് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. വീടിന് നാലു ലക്ഷത്തിലധികം ചെലവ് വരികയാണെങ്കില്‍ അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം.

പ്ളയത്തെതുടർന്ന് പൂര്‍ണ്ണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. നാശം സംഭവിച്ച വീടുകളുടെ അടിസ്ഥാന വിവര ശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം നൽകുക

shortlink

Related Articles

Post Your Comments

Related Articles


Back to top button