തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമാകവെ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബവും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തെ അധിക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു.
‘തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല. രാജവാഴ്‌ച അവസാനിച്ചതാണ്. പഴയ രാജകുടുംബം എന്നാണ് പറയേണ്ടത്’- ഇതായിരുന്നു സുധാകരന്റെ പരാമർശം. ഇതോടെ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായിയാണ് ശബരിമല വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ശബരിമലയെക്കുറിച്ച് കേൾക്കുന്നതെല്ലാം ഏറെ വേദനാജനകമാണ്. നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും വിഘാതം സംഭവിക്കുന്നത് ദുഖകരമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ തായ്‌വേരുകളായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമെല്ലാം ഇന്ന് അപകടാവസ്ഥയിലാണ്’- ഗൗരി ലക്ഷ്‌മിബായി പറഞ്ഞു.
Post Your Comments