ന്യൂഡല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂട് കാറ്റ് ഈ വര്‍ഷം ഇന്ത്യയിൽ വീണ്ടും വീശുമെന്ന് മുന്നറിയിപ്പ്. ഇന്ത്യയില്‍ കോല്‍ക്കത്തയിലാണ് ചൂട് ഏറ്റവും കൂടുതല്‍ ഭീഷണിയാകാന്‍ പോകുന്നത്. ഐക്യ രാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനകൾ ഉള്ളത്.
ലോകവ്യാപകമായി ചൂട് രണ്ട് ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നും ഇന്ത്യയിലും പാകിസ്ഥാനിലും ചൂട് അപകടകരമായി വര്‍ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്‍ക്കത്തയിലും കറാച്ചിയിലും മൂന്നും വര്‍ഷം മുന്‍പ് 2015ല്‍ ഉണ്ടായതിനേക്കാള്‍ ഭീകരമായി ചൂട് വ്യാപിക്കും. ചൂട് കാരണമുണ്ടാകുന്ന മരണ നിരക്കിലും വര്‍ധനവുണ്ടാകും. ഡല്‍ഹിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ്, മുംബൈയില്‍ 0.7, കൊല്‍ക്കത്ത 1.2, ചെന്നൈ 0.6 എന്നിങ്ങനെ ഇന്ത്യന്‍ നഗരങ്ങളില്‍ താപനില ഉയരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments